അജഗൃഹം രണ്ടാംഘട്ട വിതരണം
Tuesday 24 June 2025 1:53 AM IST
കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ നടപ്പാക്കുന്ന അജഗൃഹം പദ്ധതിയുടെ രണ്ടാം ഘട്ട ആട് വിതരണം 643-ാം നമ്പർ മൈലക്കാട് തഴുത്തല ശാഖയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ബി ബി. ഗോപകുമാർ വിതരണം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ബൈജു, സെക്രട്ടറി സുദർശൻ, യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.