തിരുവനന്തപുരത്തിറങ്ങിയ ബ്രിട്ടീഷ് വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മുപ്പ​തം​ഗ​ സം​ഘം​ ​ എത്തും,​ പരിഹരിച്ചില്ലെങ്കിൽ അറ്റകൈ പ്രയോഗം

Monday 23 June 2025 11:56 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​ ​എ​ഫ്-35​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ​ ​വി​മാ​ന​ത്തി​ന്റെ​ ​സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മു​പ്പ​തം​ഗ​സം​ഘം​ ​ഉ​ട​നെ​ത്തും.​ ​ബ്രി​ട്ടീ​ഷ് ​നേ​വി​യു​ടെ​യും​ ​വി​മാ​ന​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​ ​ലോ​ക്ക്ഹീ​ഡ് ​മാ​ർ​ട്ടി​ന്റെ​യും​ ​എ​ൻ​ജി​നി​യ​ർ​മാ​രാ​യി​രി​ക്കും​ ​എ​ത്തു​ക.​ ​ഇ​വ​ർ​ ​യാ​ത്ര​യ്ക്കാ​യി​ ​കേ​ന്ദ്രാ​നു​മ​തി​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്.​ ​

വി​മാ​ന​ത്തി​ന് ​ഗു​രു​ത​ര​ ​ഹൈ​ഡ്രോ​ളി​ക് ​ത​ക​രാ​റാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​ക​ട​ലി​ൽ​ ​നൂ​റ് ​നോ​ട്ടി​ക്ക​ൽ​മൈ​ൽ​ ​അ​ക​ലെ​ ​ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ ​എ​ച്ച്.​എം.​എ​സ് ​പ്രി​ൻ​സ് ​ഒ​ഫ് ​വെ​യി​ൽ​സ് ​എ​ന്ന​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്ന് ​ബ്രി​ട്ടീ​ഷ് ​എ​ൻ​ജി​നി​യ​ർ​മാ​രെ​ത്തി​ ​പ​ല​വ​ട്ടം​ ​ശ്ര​മി​ച്ചി​ട്ടും​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​നാ​യി​ല്ല.​ ​വി​ദ​ഗ്ദ്ധ​ ​സം​ഘ​മെ​ത്തി​യി​ട്ടും​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​ഗ്ലോ​ബ് ​മാ​സ്റ്റ​ർ​ ​വി​മാ​ന​ത്തി​ൽ​ ​ഇ​തി​നെ​ ​എ​യ​ർ​ലി​ഫ്‌​റ്റ് ​ചെ​യ്യാ​നു​മി​ട​യു​ണ്ട്.​ ​യു​ദ്ധ​വി​മാ​നം​ ​ഇ​പ്പോ​ഴും​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ഡൊ​മ​സ്റ്റി​ക് ​ബേ​-​ 4​ൽ​ ​കി​ട​ക്കു​ക​യാ​ണ്.​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ഹാം​ഗ​റി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ബ്രി​ട്ടീ​ഷ് ​സൈ​ന്യം​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​വി​മാ​ന​ത്തി​ന് ​സി.​ഐ.​എ​സ്.​എ​ഫി​ന്റെ​ ​സാ​യു​ധ​ ​സു​ര​ക്ഷ​ ​തു​ട​രു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ 15​നാ​ണ് ​ബ്രി​ട്ടീ​ഷ് ​നാ​വി​ക​സേ​ന​ ​ഉ​പ​യോ​ഗി​ക്കു​ന്ന,​ ​അ​മേ​രി​ക്ക​ൻ​നി​ർ​മ്മി​ത​ ​എ​ഫ്-35​ബി​ ​സ്റ്റെ​ൽ​ത്ത് ​ഫൈ​റ്റ​ർ​ ​വി​മാ​നം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​ല​ത്തി​റ​ക്കി​യ​ത്.

അതേസമയം വ്യോ​മ​സേ​ന​യു​ടെ​ ​പോ​ർ​ ​വി​മാ​ന​ങ്ങ​ൾ​ ​ത​ല​സ്ഥാ​ന​ത്തി​ന്റെ​ ​ആ​കാ​ശ​ത്ത് ​ഏ​റെ​നേ​രം​ ​വ​ട്ട​മി​ട്ട് ​പ​റ​ന്നത് ​ആ​ശ​ങ്ക​ പരത്തി. പ​രീ​ശി​ല​ന​പ്പ​റ​ക്ക​ലി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് സു​ഖോ​യി​ ​ശ്രേ​ണി​യി​ലെ​ ​ര​ണ്ട് ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടോ​ടെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പ​റ​ന്ന​ത്.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​യാ​ത്ര​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​ലാ​ൻ​ഡിം​ഗും​ ​ടേ​ക്ക് ​ഓ​ഫു​മി​ല്ലാ​ത്ത​ ​സ​മ​യ​ത്താ​ണ് ​പോ​ർ​വി​മാ​ന​ങ്ങ​ൾ​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ​ ​ന​ട​ത്തി​യ​ത്.​ ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​വ്യോ​മ​സേ​ന​യു​ടെ​ ​എ.​എ​ൻ​ 32​ ​വി​മാ​ന​വും​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ​ ​ന​ട​ത്തി​യി​രു​ന്നു.