സബർമതി അക്ഷര- അക്ഷര ശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Tuesday 24 June 2025 12:15 AM IST

കരുനാഗപ്പള്ളി : വായന വാരാഘോഷത്തോടനുബന്ധിച്ച് താലൂക്കിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തുന്ന സബർമതി അക്ഷരപുരസ്‌കാരവും താലൂക്കിന് പുറത്തുള്ളവർക്കായി ഏർപ്പെടുത്തുന്ന അക്ഷര ശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചു. സബർമതി അക്ഷര പുരസ്‌കാരം ആൻസി ജെയിംസിന് (ഇവിടെ തുടങ്ങുന്നു- കവിത) കഥ- രാകേഷ് നാഥ് (ചുക്കു),നോവൽ- സുരേഷ്ദേവ് മുഖത്തല (അനുഭവത്തെയ്യം), ബാലസാഹിത്യം- സന്തോഷ്‌ പ്രിയൻ (കടത്തുകാരൻ),കവിത- കെ.ഡി.ഷൈബു മുണ്ടയ്ക്കൽ (ഇടതു കഴുവിലെ കള്ളൻ) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ബാലസാഹിത്യകാരൻ ബിജു തുറയിൽകുന്ന്, ലൈബ്രറി പ്രസിഡന്റ് സുമൻജിത്ത് മിഷ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നേതാക്കളെ തിരഞ്ഞെടുത്തത്. 28ന് വൈകിട്ട് 3 ന് കരുനാഗപ്പള്ളി യിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.