പ്രീ മെട്രിക് ഹോസ്റ്റലുകളിൽ അനുമോദനം
Tuesday 24 June 2025 12:16 AM IST
പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ നിന്ന് 2024-25 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. ഷീജ, വി. രതീഷ്, സനിൽകുമാർ, അംഗങ്ങളായ ലതാരവി, രാജി, ഗീതാകുമാരി, രാജി രാമചന്ദ്രൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ രാജീവ് എന്നിവർ സംസാരിച്ചു.