ചവറയിൽ കാർ നിയന്ത്രണം വിട്ട് അപകടം; ഇലക്ട്രിക് പോസ്റ്റ് തകർന്നു

Tuesday 24 June 2025 12:26 AM IST
ഫോട്ടോ: കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ റേഷൻകടയ്ക്ക് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയ നിലയിൽ

ചവറ: കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു കയറി. കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ റേഷൻകടയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പടപ്പനാൽ ഭാഗത്ത് നിന്നും തെക്കുംഭാഗത്തേക്ക് അമിത വേഗതയിൽ പോയ കോയിവിള സ്വദേശി ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്ത് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കുട്ടറിൽ ഇടിച്ച ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് ഇലക്ട്രിക് ലൈൻ ഉൾപ്പെടെ റോഡിലേക്ക് വീണു. സംഭവത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല.