നടൻ മോഹൻലാൽ ഗുരുവായൂരിൽ ദർശനം നടത്തി
Tuesday 24 June 2025 2:24 AM IST
ഗുരുവായൂർ: നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ പുലർച്ചെ മൂന്നിന് നിർമ്മാല്യ സമയത്തായിരുന്നു ക്ഷേത്ര ദർശനം. അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർ ലെജുമോൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദർശനത്തിന് ശേഷം തൃപ്രയാർ ക്ഷേത്രത്തിലേക്കാണ് പോയത്. സുഹൃത്തുക്കളായ സനിൽകുമാർ, രാമ നായർ എന്നിവരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.