പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തക പ്രകാശനം ഇന്ന്
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള രചിച്ച രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 11ന് വിജിൽ ഹ്യൂമൻറൈറ്റ്സ് കേരളയുടെ നേതൃത്വത്തിൽ സൗത്ത് പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ 'ഷാ കമ്മിഷൻ: എക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട്", 'ഡെമോക്രസി എൻചെയിൻഡ് നേഷൻ ഡിസ്ഗ്രെയ്സ്ഡ്" എന്നീ പുസ്തകങ്ങൾ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ആന്ധ്രാപ്രദേശ് ഗവർണർ എസ്.അബ്ദുൾ നസീറും പ്രകാശനം ചെയ്യും. റിട്ട. ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.അബ്ദുൾ സലാം എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. കേന്ദ്ര സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുമെന്ന് വിജിൽ ഹ്യൂമൻറൈറ്റ്സ് ഭാരവാഹികളായ അഡ്വ.ജെ.ആർ.പദ്മകുമാർ, അഡ്വ.രഞ്ജിത്ത് ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെ കൊണാർക്ക് പബ്ലിക്കേഷൻ, ഇന്ത്യൻ സ്ക്രോൾ പ്രസ് എന്നിവരാണ് പ്രസാധകർ.