വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ അടക്കം കമ്പനികൾ; യാത്രക്കാർ പ്രതിസന്ധിയിൽ
Tuesday 24 June 2025 8:25 AM IST
കൊച്ചി: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിരിക്കുകയാണ്. സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേയ്ക്കുള്ള സർവീസുകൾ താത്‌കാലികമായി നിർത്തിവച്ചു. രാത്രിയും പുലർച്ചയുമായി എട്ട് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പശ്ചിമേഷ്യയിലേയ്ക്കുള്ള സർവീസ് നിർത്തിയത്. ഇതോടെ കനത്ത പ്രതിസന്ധിയിലാണ് വിമാനയാത്രികർ.
കൊച്ചിയിൽ ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെട്ട തിരുവനന്തപുരം-ബഹ്‌റൈൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിളിച്ചു. ഇന്നലെ 6.53ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവും വഴിതിരിച്ചുവിട്ടു. ഈ വിമാനം മസ്‌കറ്റിലാണ് ലാൻഡ് ചെയ്തത്.
റദ്ദാക്കിയ വിമാന സർവീസുകൾ
- AI 953- കൊച്ചി ദോഹ- 12.50 എഎം - റദ്ദാക്കി
- AI 933 കൊച്ചി - ദുബായ് 11.05 - റദ്ദാക്കി
- A1 934 ദുബായ് - കൊച്ചി 14.45 - റദ്ദാക്കി
- IX 954 - കുവൈറ്റ് - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് 8.15 ന് പുറപ്പെടേണ്ട വിമാനം 9.55 ന് പുറപ്പെടും
- IX 441 - കൊച്ചി - മസ്ക്കറ്റ് 8.55 എഎം - റദ്ദാക്കി
- IX 475 - കൊച്ചി - ദോഹ - 6.50 പിഎം - റദ്ദാക്കി
- IX 461 - കൊച്ചി -കുവൈറ്റ് 9.55 പിഎം - റദ്ദാക്കി
- പുലർച്ചെ 12.30ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി റാസൽഖൈമ ഇൻഡിഗോ വിമാനം റദ്ദാക്കി (6E1493)