സൗദിയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശിനി മരിച്ചു; പരിക്കേറ്റ കുടുംബാംഗങ്ങൾ ആശുപത്രിയിൽ
Tuesday 24 June 2025 4:30 PM IST
ദമാം: സൗദിയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശിനി മരിച്ചു. കിഴക്കൻ പ്രവിശ്യയായ ദമാമിന് സമീപം ഹുറൈറയിൽ ദമാം - റിയാദ് ഹൈവേയിലായിരുന്നു അപകടം. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദിഖ് ഹസൈനാറും കുടുംബവും സഞ്ചരിച്ച വാഹനമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്.
സിദ്ദിഖ്, ഭാര്യ, മറ്റ് രണ്ട് കുട്ടികൾ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സന്ദർശക വിസയിൽ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കാനായി ബഹ്‌റൈനിലെ അതിർത്തിയിലേക്ക് പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.