കൊച്ചിൻ ഷിപ്പ്‌യാർഡിന് നേട്ടം ബ്രഹ്മപുത്രയ്‌ക്കായി ആഡംബര കപ്പൽ നിർമ്മിക്കാൻ കരാർ
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ (സി.എസ്.എൽ) അനുബന്ധ കമ്പനിയായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (ഹൂഗ്ലി സി.എസ്.എൽ) ബ്രഹ്മപുത്ര നദിയിൽ സർവീസ് നടത്താൻ രണ്ട് ആഡംബര വിനോദയാത്രാ കപ്പലുകൾ നിർമ്മിക്കാൻ കരാർ ലഭിച്ചു.
രാജ്യത്തെ പ്രമുഖ ആഡംബര റിവർ ക്രൂയിസ് ഓപ്പറേറ്ററായ അൻതാര റിവർ ക്രൂയിസസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് റിവർ ജേർണീസ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഒപ്പിട്ടത്. ഗംഗ, പത്മ, ബ്രഹ്മപുത്ര നദികളിലൂടെയുള്ള വിനോദയാത്രകൾ നടത്തുന്ന സ്ഥാപനമാണ് അൻതാര റിവർ ക്രൂയിസസ്. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രശസ്തമായ നദികളിൽ ആഡംബര വിനോദയാത്രാ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ഇവരുടെ പ്രമുഖ കപ്പലായ ഗംഗാ വിലാസ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും മനോഹരവുമായ വിനോദയാത്രയാണ് നൽകുന്നത്. 27 നദികളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന കപ്പൽ ഗംഗാ സമതലങ്ങൾ, സുന്ദർബൻസ്, ബ്രഹ്മപുത്ര താഴ്വര എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ആദ്യ കപ്പൽ നിർമ്മിക്കാനും രണ്ടാമത്തേതിന്റെ താത്പര്യപത്രവും ഹൂഗ്ലി സി.എസ്.എൽ സി.ഇ.ഒ സനിൽ പീറ്ററും അൻതാര റിവർ ക്രൂയിസസിന്റെ സ്ഥാപകനും ചെയർമാനുമായ രാജ് സിംഗും ഒപ്പിട്ടു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ ചടങ്ങിൽ പങ്കെടുത്തു.
നദീവിനോദസഞ്ചാരത്തിന് ഉണർവ് കപ്പലുകൾ സേവനം ആരംഭിക്കുന്നതോടെ, നദികളുടെയും ജലപാതകളുടെയും വലിയ ശൃംഖലയുള്ള രാജ്യം ആഗോള നദീവിനോദസഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനം ഉറപ്പിക്കും. ഇതുവഴി ഉപയോഗിക്കപ്പെടാത്ത നദീ വിനോദയാത്രാ വിപണിയിൽ നിന്ന് വരുമാനം നേടുന്നതിനും വഴിതെളിക്കുമെന്ന് ഷിപ്പ്‌യാർഡ് അധികൃതർ പറഞ്ഞു.
ഉൾനാടൻ ജലഗതാഗതത്തിൽ ആഡംബരം, സുരക്ഷ, സുസ്ഥിരത എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതാണ് കരാറെന്നും ഇത് 'മേക്ക് ഇൻ ഇന്ത്യ' മുന്നേറ്റത്തെയും പ്രതിഫലിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആഗോളതലത്തിൽ കിടപിടിക്കാൻ കഴിവുള്ളതുമായ വിനോദയാത്രാ കപ്പലുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശേഷിയും കരാറിലൂടെ പ്രകടമാക്കുന്നു. പദ്ധതി രാജ്യത്തെ നദീജല ഗതാഗതത്തിനും ടൂറിസം മേഖലയ്ക്കും എത്ര