പള്ളി ആക്രമണം: പ്രതിഷേധം

Tuesday 24 June 2025 5:36 PM IST

കൊച്ചി: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓർത്തഡോക്‌സ് പള്ളിയിൽ കുർബാനയ്‌ക്കിടയിൽ ചാവേർ ആക്രമണത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) അപലപിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ഡമാസ്‌കസിലേത്. മുപ്പതുപേർ മരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേർക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്ത സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പശ്ചിമേഷ്യയിലും നൈജീരിയ, സുഡാൻ, ബുർകിന ഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ക്രൈസ്തവ കൂട്ടക്കുരുതി തുടരുകയാണ്. മതതീവ്രവാദികൾ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ പ്രവർത്തികളെ നിയന്ത്രിക്കാൻ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സമിതി അഭ്യർത്ഥിച്ചു.