ഡോ. ഫെമി അന്ന തോമസിന് ആദരം

Tuesday 24 June 2025 5:41 PM IST

ആലുവ: അന്റാർട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ അഭിമാനകരമായ ശാസ്ത്രീയ പര്യവേഷണം പൂർത്തീകരിച്ച ആലുവ യു.സി കോളേജ് സുവോളജി വകുപ്പ് അസി. പ്രൊഫസർ ഡോ. ഫെമി അന്നാ തോമസിനെ സുവോളജി വകുപ്പ് ആദരിച്ചു. സുവോളജി വകുപ്പ് പ്രഥമ മേധാവി പ്രൊഫ. എൻ.സി. ചാക്കോ ഡോ. ഫെമിക്ക് ഉപഹാരം സമ്മാനിച്ചു. കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, സുവോളജി വകുപ്പ് അദ്ധ്യക്ഷ ഡോ. എലിസബത്ത് വി. മാത്യു തുടങ്ങിയവർ സംസാരിച്ചു. ഡോ. ഫെമി നടത്തിയ റിസർച്ച് പ്രൊപ്പോസൽ നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ അംഗീകാരത്തോടെ 44-ാമത് ഇന്ത്യൻ ദക്ഷിണ ദ്രുവ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.