ലീഗൽ കൗൺസൽ നിയമനം
Tuesday 24 June 2025 5:42 PM IST
കൊച്ചി: ജ്വാല ലീഗൽ സെൽ പ്രവർത്തനത്തിന്റെ ഭാഗമായി ലീഗൽ കൗൺസൽ തസ്തികയിൽ കരാർ നിയമനത്തിന് 21 നും 40 നും മദ്ധ്യേയുള്ള, നിയമ ബിരുദവും അഭിഭാഷകരായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ജില്ലയിലെ പട്ടികജാതി വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും നിയമനം. നിയമന കാലാവധി ഒരു വർഷവും പ്രതിമാസ ഓണറേറിയം 20,000രൂപയും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് കാക്കനാട് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0484 2422256, 2952256