പ്ലൈവുഡ് മേഖലാ: പ്രശ്നങ്ങളിൽ യോഗം
Tuesday 24 June 2025 5:46 PM IST
കൊച്ചി: പ്ലൈവുഡ് നിർമ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. നിലിവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ, മലിനീകരണ നിയന്ത്രണം, വനംവകുപ്പിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി)തുടങ്ങിയ വിവിധ വിഷയങ്ങൾ മരവ്യവസായ മേഖലയിലെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. യോഗത്തിൽ കളക്ടർ എൻ.എസ്.കെ ഉമേഷ്, കോതമംഗലം ഡിവിഷ്ണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൻ മാനേജർ പി.എ നജീബ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ് തുടങ്ങിയവർപങ്കെടുത്തു.