ഡിപ്ലോമ ഇൻ യോഗിക് സയൻസ്
Tuesday 24 June 2025 6:43 PM IST
കൊച്ചി: ആയുഷ് മിഷന്റെ അംഗീകാരത്തോടെ എറണാകുളം എസ്.ആർ.വി എൽ.പി.എസ്, ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, മൂവാറ്റുപുഴ ജി.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17 വയസ് മുതൽ 50 വരെ. അവസാന തീയതി പിഴകൂടാതെ ജൂലായ് 16 വരെയും 100 രൂപ പിഴയോടെ ജൂലായ് 27 വരെയുമാണ്. രജിസ്ട്രേഷന് സൈറ്റ്: www.scolekerala.org.
രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതമുള്ള അപേക്ഷ സംസ്ഥാന ഓഫീസിലേയ്ക്ക് അല്ലെങ്കിൽ ജില്ലാ ഓഫീസിലേയ്ക്ക് നേരിട്ടോ സ്പീഡ്, രജിസ്റ്റേഡ് തപാലിലോ എത്തിക്കണം. ഫോൺ: 0484-2377537, 8921696013