അവകാശ സമരം 26 ന്

Wednesday 25 June 2025 12:48 AM IST
പ്രവാസി

കോഴിക്കോട്: കേരള പ്രവാസി ലീഗ് അവകാശ സമരം 26ന് സംസ്ഥാന വ്യാപകമായി നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ ധർണ്ണ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. 60 വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, നിര്‍ദ്ദിഷ്ട പ്രവാസി ആരോഗ്യ ഇന്‍ഷ്വറൻസ് പദ്ധതിയില്‍ നാട്ടിൽ തിരിച്ചെത്തിയ മുഴുവന്‍ പ്രവാസികളേയും ഉള്‍പ്പെടുത്തുക, പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ കെ.പി. ഇമ്പിച്ചി മമ്മുഹാജി,അഹമ്മദ് കുറ്റിക്കാട്ടൂര്‍, മജീദ് ഹാജി വടകര, കാരാളത്ത് പോക്കര്‍ ഹാജി, ഹുസെെൻ കമ്മന, ഹാഷിം കോയ തങ്ങള്‍ പങ്കെടുത്തു