വായനാ വസന്തം പരിപാടിക്ക് തുടക്കം
Wednesday 25 June 2025 12:51 AM IST
ഉള്ളിയേരി: ദത്ത് ഗ്രാമത്തെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യവുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നടപ്പിലാക്കുന്ന വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും അതിനാവശ്യമായ പുസ്തകങ്ങൾ ദത്ത് ഗ്രാമത്തിലെ വീടുകളിൽ
വോളൻ്റിയർമാർ എത്തിച്ച് നൽകുകയും ചെയ്യുകയാണ്. ഒരാഴ്ചക്ക് ശേഷം വായിച്ച പുസ്തകങ്ങൾ മാറ്റി നൽകാൻ കുട്ടികൾ വീണ്ടും വീടുകൾ സന്ദർശിക്കും. വായനാവസന്തം പദ്ധതി എൻ.എസ്. എസ്.റീജിയണൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. ടി.എ ശ്രീജിത്ത് അദ്ധ്യക്ഷനായി. വിനോദ്. പി. പൂക്കാട്, ആർ. കെ. അഭിരാം, കെ. എം. ഗൗരീനന്ദ നേതൃത്വം നൽകി.