'ചിത്രലേഖനം' സംഘടിപ്പിച്ചു

Wednesday 25 June 2025 12:53 AM IST
മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചിത്രലേഖനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി ചിത്രലേഖനം നടന്നു. എം.ടി വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി വിജയൻ, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ രചനകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം സക്കീർ അദ്ധ്യക്ഷത വഹിച്ചു. എ സുബാഷ് കുമാർ, ജയന്തി എൻ, സിനി എം, സജിത് സി.വി , ഷീബ ടി.എം, ഗൈഡ്സ് വളണ്ടിയർ ദേവിക എന്നിവർ പ്രസംഗിച്ചു.