അൺ എയ്ഡഡ് സ്കൂൾ പ്രോട്ടക്ഷൻ കൗൺസിൽ ജില്ലാ കൗൺസിൽ യോഗം പുത്തനങ്ങാടിയിൽ

Wednesday 25 June 2025 12:06 AM IST

മലപ്പുറം: സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കൂട്ടായ്മയായ കേരള അൺ എയ്ഡഡ് സ്കൂൾ പ്രോട്ടക്ഷൻ കൗൺസിൽ ജില്ലാ കൗൺസിൽ യോഗം ജൂൺ 28 ന് രാവിലെ ഒമ്പതു മുതൽ പുത്തനങ്ങാടി സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിക്കും. സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങളും പ്രത്യാഘാതങ്ങളും വിശദമാക്കുന്നതിനും കൂട്ടായ പ്രശ്നപരിഹാരത്തിനായി കർമ്മ പദ്ധതികൾക്ക് രൂപം നൽകാനുമായാണ് ജില്ലയിലെ സ്കൂൾ പ്രതിനിധികളുടെ സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന ഭാരവാഹികളടക്കം യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികളായ എം ജൗഹർ, പ്രദീപ് തലാപ്പിൽ,​ ഫാ. എൻ. പ്രേംകുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9847665490