അഡ്വ. കെ.കെ.വിശ്വനാഥൻ മണ്ണാളി അനുസ്മരണ സമ്മേളനം

Wednesday 25 June 2025 1:38 AM IST
അഡ്വ. കെ.കെ. വിശ്വനാഥൻ മണ്ണാളി അനുസ്മരണ സമ്മേളനം ചെറായി ശ്രീ ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന അഡ്വ. കെ.കെ. വിശ്വനാഥൻ മണ്ണാളി അനുസ്മരണ സമ്മേളനം ചെറായി ശ്രീ ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. വിവേകാനന്ദൻ മണ്ണാളി അദ്ധ്യക്ഷനായി​. അഡ്വ. സാജൻ മണ്ണാളി, കേണൽ രാജീവ് മണ്ണാളി എന്നിവർ സംസാരി​ച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ആയി​രത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രൊഫ. വെങ്കിട്ടരാമൻ ക്ളാസി​ന് നേതൃത്വം നൽകി.