ലൈഫ് മിഷൻ സംഗമം

Wednesday 25 June 2025 1:45 AM IST
കോട്ടായി പഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം പ്രസിഡന്റ് എ.സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടായി: പഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം പ്രസിഡന്റ് എ.സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ആർ.അനിത അദ്ധ്യക്ഷയായി. വി.ഇ.ഒ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽ 65 കുടുംബങ്ങൾക്കും ജനറൽ വിഭാഗത്തിൽ 30 കുടുംബങ്ങൾക്കുമാണ് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. 95 പേർക്ക് വീട് അനുവദിച്ചിട്ടുണ്ട്. പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വിനിത, വാർഡ് മെമ്പർമാരായ എം.ആർ.രജിത, കെ.മിനിമോൾ, വി.അംബിക, സി.ആർ.ലക്ഷ്മിക്കുട്ടി, വി.ഇ.ഒ ജിമ്മി ജോർജ് എന്നിവർ പങ്കെടുത്തു.