മൺസൂൺ റീൽസ് മത്സരം
Wednesday 25 June 2025 1:46 AM IST
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, വിനോദസഞ്ചാര വകുപ്പും, ടൂറിസം ക്ലബ്ബും സംയുക്തമായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൺസൂൺ ടൂറിസം റീൽസ് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ജൂലായ് അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ക്യൂ.ആർ കോഡ്/ഇ-മെയിൽ/ഫോൺ ഇവയിലൂടെ രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ഒന്നാം സമ്മാനം 10000 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും ലഭിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 0491 2538996, 9447945575, info@dtpcpalakkad.com.