കേരളത്തെ പഠിക്കാൻ ദേശീയ ഡിജിറ്റൽ സർവേ കോൺക്ലേവ് 

Wednesday 25 June 2025 12:00 AM IST

ജന്മിത്വം അവസാനിപ്പിച്ച രാഷ്ട്രീയ കേരളത്തിന്റെ ഉജ്ജ്വല അദ്ധ്യായമാണ് ഭൂപരിഷ്കരണ നിയമം.

കേരളത്തിലെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീ സർവേ. 1966ലാണ് കേരളത്തിൽ റീസർവേ നടപടികൾ ആരംഭിച്ചത്. പല സംസ്ഥാനങ്ങളിലും സർവേപോലും ആരംഭിക്കാതിരുന്നപ്പോഴാണ് 66ൽ കേരളം റീസർവേ നടപടികൾക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീസർവേ നടപടികൾ എത്തി നിന്നിരുന്നത് 921 വില്ലേജുകളിലായിരുന്നു.

2021ൽ ഇന്നു കാണുന്ന ഡിജിറ്റൽ റീ സർവേയെക്കുറിച്ച് ആലോചിക്കുമ്പോൾ, അതുവരെയുള്ള 16 വർഷം കൊണ്ട് ഇ.ടി.എസ് സഹായത്തോടെ അളന്നത് കേവലം 92,000 ഹെക്ടർ ഭൂമി മാത്രമായിരുന്നു. ഈ ഘട്ടത്തിലാണ് ഏറ്റവും സുതാര്യമായ ഡിജിറ്റൽ റീസർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.

2022 നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ നടപടികൾ മുഖ്യമന്തി ഉദ്ഘാടനം ചെയ്തത്. സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായി എത്താൻ 2023 ഓഗസ്റ്റ് വരെ ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഓഗസ്റ്റിൽ സർവ സജ്ജീകരണങ്ങളോടെ ആരംഭിച്ച റീസർവേ, കേവലം ഒന്നര വർഷക്കാലം പിന്നിടുമ്പോൾ, 51.43 ലക്ഷം ലാൻഡ് പാഴ്സലുകളും 7.34 ലക്ഷം ഹെക്ടർ ഭൂമിയും അളന്ന് തിട്ടപ്പെടുത്താനായി. ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 639 വില്ലേജുകളിൽ ആരംഭിച്ച നടപടികൾ 312 വില്ലേജുകളിൽ പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ പുരോഗമിക്കുകയാണ്.

ലോക രാജ്യങ്ങളോടൊപ്പം നടക്കാവുന്ന നിലയിലേക്ക് കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വലിയ മാറ്റം വരുത്തലാണിത്. ഇക്കാര്യങ്ങളിൽ കേരളത്തെ പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവേ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ എത്തിചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ ഈ നേട്ടങ്ങളെ പരിചയപ്പെടുത്താൻ 'സ്മാർട്ട് ലാൻഡ് ഗവേണൻസ്' ആധാരമാക്കി റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ 'ഭൂമി'- ദേശീയ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

23 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ ഉറപ്പിച്ചു. ഇന്ന് വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

സെറ്റിൽമെന്റ് ആക്ട്

കൊണ്ടുവരും

റീസർവേയുടെ ഭാഗമായി വരുന്ന അധിക ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും സർക്കാർ ശ്രമിക്കുകയാണ്. 1932ൽ തിരു-കൊച്ചിയിലാണ് അവസാനത്തെ സെറ്റിൽമെന്റ് ഉണ്ടായത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഇതുവരെ ഒരു സെറ്റിൽമെന്റ് ആക്ട് കേരളത്തിൽ രൂപീകരിച്ചിട്ടില്ല. ഈ സർക്കാരിന്റെ കാലത്തുതന്നെ അധികഭൂമി ക്രമീകരിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരും.

ഡി​ജി​റ്റ​ൽ​ ​റീ​സ​ർ​വെ​ ​ദേ​ശീ​യ​ ​കോ​ൺ​ക്ളേ​വ് ​ഇ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യൂ​വ​കു​പ്പും​ ​സ​ർ​വെ​ ​ഭൂ​രേ​ഖ​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വെ​ ​ദേ​ശീ​യ​ ​കോ​ൺ​ക്ളേ​വ് ​ഇ​ന്ന് ​വൈ​കി​ട്ട് 4​ന് ​നി​ശാ​ഗ​ന്ധി​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
26​നും​ 27​നും​ ​കോ​വ​ളം​ ​ഉ​ദ​യ് ​സ​മു​ദ്ര​ ​ഹോ​ട്ട​ലി​ൽ​ ​കോ​ൺ​ക്ലേ​വും​ 28​ന് ​ഡി​ജി​റ്റ​ൽ​ ​സ​ർ​വെ​ ​ഫീ​ൽ​ഡ് ​സ​ന്ദ​ർ​ശ​ന​വും​ ​ന​ട​ത്തും.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​റ​വ​ന്യൂ​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​രും​ ​റ​വ​ന്യൂ​ ​സെ​റ്റി​ൽ​മെ​ന്റ് ​ക​മ്മി​​​ഷ​ണ​ർ​മാ​രും​ ​സ​ർ​വെ​ ​ഡ​യ​റ​ക്ട​ർ​മാ​രും​ ​മ​റ്റ് ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ക്കും.
കോ​ൺ​ക്ലേ​വി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ലാ​ൻ​ഡ് ​ഗ​വേ​ണ​ൻ​സി​ലെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും​ ​അ​നു​ഭ​വ​ങ്ങ​ളും​ ​കേ​ര​ള​ത്തി​ന്റെ​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​പ​ങ്കു​വ​യ്ക്കും.​ ​അ​ന്ത​ർ​ദ്ദേ​ശീ​യ,​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ ​വി​ദ​ഗ്ദ്ധ​ർ​ ​വി​​​വി​​​ധ​സെ​ഷ​നു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​കേ​ര​ള​ത്തി​ന്റെ​ ​എ​ന്റെ​ ​ഭൂ​മി​ ​പോ​ർ​ട്ട​ൽ​ ​അ​ട​ക്ക​മു​ള്ള​ ​നേ​ട്ട​ങ്ങ​ളെ​ ​ലോ​ക​ത്തി​നു​ ​മു​ൻ​പി​ൽ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തോ​ടൊ​പ്പം​ ​ര​ണ്ടാം​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​മു​ന്നേ​റ്റ​ത്തി​ലേ​ക്ക് ​സം​സ്ഥാ​ന​ത്തെ​ ​ന​യി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക,​ ​ഭ​ര​ണ​നേ​ട്ട​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടും.​ ​ഉ​ദ​യ് ​സ​മു​ദ്ര​‌​യി​​​ൽ​ ​ന​ട​ക്കു​ന്ന​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വെ​ ​എ​ക്സ്‌​പോ​ ​ഭൂ​ഭ​ര​ണ​ ​രം​ഗ​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സം​വി​ധാ​ന​ങ്ങ​ളും​ ​സാ​ങ്കേ​തി​ക​ ​മു​ന്നേ​റ്റ​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.
ഡി​ജി​റ്റ​ൽ​ ​സ​ർ​വെ​ ​ആ​രം​ഭി​ച്ച​ 488​ ​വി​ല്ലേ​ജു​ക​ളി​ൽ​ 7.28​ ​ല​ക്ഷം​ ​ഹെ​ക്ട​ർ​ ​വി​സ്തീ​ർ​ണ്ണം​ ​ഉ​ൾ​പ്പ​ടെ​ 311​ ​വി​ല്ലേ​ജു​ക​ളു​ടെ​ ​സ​ർ​വെ​ ​പൂ​ർ​ത്തീ​ക​രി​ച്ചു.