ഇശൽ സന്ധ്യയും പ്രവർത്തകസംഗമവും
Wednesday 25 June 2025 12:51 AM IST
നരിക്കുനി: ലോക സംഗീത ദിനത്തിൽ നടന്ന പ്രവർത്തക സംഗമം കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി വേണമെന്ന് മാപ്പിളപ്പാട്ട് ആസ്വാദക സമിതി ആവശ്യപ്പെട്ടു. മാസ് പ്രവർത്തക സംഗമവും ഇശൽ സന്ധ്യയും നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഷംസു നരിക്കുനി അദ്ധ്യക്ഷത വഹിച്ചു.
മാപ്പിളപ്പാട്ട് കലാകാരനായിരുന്ന ആദം അനുസ്മരണം ഹസ്സൻ നെടിയനാട് നടത്തി. പക്കർ പന്നൂർ ക്ലാസെടുത്തു. ബദറുദ്ധീൻ പാറന്നൂർ, റഷീദ്. പി.സി പാലം, സി.കെ. സലീം, സി.പി. ലൈല, ഉമ്മുസൽമ, കെ.കെ. സുബൈദ ,മൊയ്തി നെരോത്ത്, എം.പി അബ്ദുൾ മജീദ്, എൻ.സി. അബൂബക്കർ പ്രസംഗിച്ചു.