ആയുർവേദ ഡിസ്പൻസറി ഉദ്ഘാടനം
Wednesday 25 June 2025 12:54 AM IST
വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് നവീകരിച്ച ആയുർവേദ ഡിസ്പൻസറി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും,നാമിന്റെ എച്ച്.ഡബ്ല്യൂ.സി ഫണ്ടും ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. സദാസമയവും പ്രവർത്തിക്കാവുന്ന യോഗാ ഹാൾ, വിശാലമായ ഒ.പി സൗകര്യം, ഫാർമസി, രോഗികൾക്ക് കാത്തിരിപ്പ്കേന്ദ്രം, ലബോർട്ടറി എന്നിവയുണ്ട്. ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി പ്രസീത, ജസീല. വി.കെ, ഡോ: അനീന പി ത്യാഗരാജ്, കെ.കെ അമ്മദ്, പി.കെ കുഞ്ഞികണ്ണൻ, വിഭിലേഷ് ആർ.കെ, പി.എം സുരേഷ്, ആർ.കെ ഗംഗാധരൻ, ടി.കെ വാസു, മുക്കത്ത് ഹംസ, ടി.എൻ കെ ശശിധരൻ, സീതൾ കെ, ഡോ:പി.സജിത്ത് പ്രസംഗിച്ചു.