ഈസ്റ്റേൺ 'സൂപ്പർ കാശ്മീരി ചില്ലി പൗഡർ' വിപണിയിൽ
കൊച്ചി: പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ച 'സൂപ്പർ കാശ്മീരി ചില്ലി പൗഡർ' വിപണിയിൽ അവതരിപ്പിച്ചു. ചുവന്ന മീൻ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങൾക്ക് ആകർഷകമായ നിറം നൽകുന്നതും എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവശ്യകതയുണ്ട്. മീൻ കറികൾക്ക് നിറവും രുചിയും എരിവും ലഭിക്കാൻ വിവിധതരം മുളകുപൊടികൾ കൂട്ടിക്കലർത്തുകയാണ് പതിവ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമായാണ് ഈസ്റ്റേൺ 'സൂപ്പർ കാശ്മീരി ചില്ലി പൗഡർ' പുറത്തിറക്കിയത്.
പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉത്‌പ്പന്നത്തിലൂടെ വ്യക്തമാകുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളിൽ ഈസ്റ്റേൺ ഒരു നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ പാചകരീതികൾ തിരിച്ചറിഞ്ഞ് തയ്യാറാക്കിയതാണ് പുതിയ മുളക് പൊടിയെന്ന് ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു. ഈസ്റ്റേൺ 'സൂപ്പർ കാശ്മീരി ചില്ലി പൗഡർ' 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും.