കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി ഫ്യൂവൽ കാർഡ് വിതരണം
Wednesday 25 June 2025 12:08 AM IST
കൊച്ചി: കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടികളുടെ ശാഖ തല സമ്മാനമായ ഫ്യൂവൽ കാർഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എറണാകുളം ഇടപ്പള്ളി ശാഖയിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സതീഷ് കുറുപ്പത്ത് വിജയിയായ വി.പി പ്രിയയ്ക്ക് കൈമാറി നിർവഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ ഗൗരവകുന്ദ്ര, ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ വാസു, കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ സനിൽ, എറണാകുളം അർബൻ അസിസ്റ്റന്റ് ജനറൽ മാനേജർ റീന ജോസഫ് എന്നിവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടികളുടെ ആദ്യഘട്ടം ജൂൺ 30 ന് സമാപിക്കും. ഇപ്പോൾ ചിട്ടിയിൽ ചേരുന്ന ഓരോ അഞ്ചു പേരിൽ ഒരാൾക്ക് നറുക്കെടുപ്പിലൂടെ ഫ്യുവൽകാർഡുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാനത്തെ ഏത് ഔട്ട് ലെറ്റുകളിൽ നിന്നും 1500 രൂപയുടെ പെട്രോളോ ഡീസലോ മറ്റ് ഉത്പന്നങ്ങളോ വാങ്ങാനാകും.