വിട ചൊല്ലാൻ നാടൊഴുകിയെത്തി
കോഴഞ്ചേരി : നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരും സാമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ വകുപ്പ് പ്രതിനിധികളുമടക്കം നൂറ് കണക്കിനാളുകൾ രഞ്ജിതയ്ക്ക് അന്ത്യോപചാരം അർപ്പിച്ചു. സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ.വാസവൻ, ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടർ എസ്.പ്രേം കൃഷ്‌ണൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആന്റോ ആന്റണി എം.പി, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം. യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് വി.ആർ.രാജശേഖരൻ, ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം വിക്ടർ ടി.തോമസ്, ആർ.ജെ.ഡി ദേശീയ സെക്രട്ടറി ഡോ.വർഗീസ് ജോർജ്, തിരുവല്ല സബ് കളക്‌ടർ സുമിത്‌കുമാർ ഠാക്കൂർ, തഹസിൽദാർ സിനിമോൾ മാത്യു, സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, പ്രദീപ് അയിരൂർ, കെ പി സി സി സെക്രട്ടറിമാരായ എബി കുര്യാക്കോസ്. പഴകുളം മധു, ബി ജെ പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്‌പതി, ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, അജയകുമാർ വല്യുഴത്തിൽ ,കെ.കെ.അനൂപ്, ജോൺസൺ വിളവിനാൽ, ഓമല്ലൂർ ശങ്കരൻ, ജിജി മാത്യു, ആർ.സനൽ കുമാർ, ആർ.അജയകുമാർ, കെ.അനിൽകുമാർ, എ.ഷംസുദീൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, രാജു നെടുമ്പ്രം, ദീപ ജി.നായർ, പുല്ലാട് എൻ.എസ്.എസ് കരയോഗം ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, പി.ഉണ്ണികൃഷ്‌ണൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ജോസഫ്, കോയിപ്രം പഞ്ചായത്ത് പി.സുജാത, പന്തളം നഗരസഭ പ്രതിപക്ഷനേതാവ് ലസിത നായർ, വി.ആർ. മണിക്കുട്ടൻ നായർ, വിവേകാനന്ദ എച്ച് എസിലെ പ്രഥമാദ്ധ്യാപകൻ സുധീർ ചന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിതയുടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ്‌കുമാർ, പ്രമോദ് നാരായണൻ, സി.പി.എം ഏരിയ സെക്രട്ടറി അനിൽകുമാർ, മാർത്തോമ്മാ സഭ മാരാമൺ നിരണം ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.