ഡി.സി.സി ആദരാഞ്ജലികൾ അർപ്പിച്ചു

Wednesday 25 June 2025 12:34 AM IST

പത്തനംതിട്ട : വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ജി.നായർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജയവർമ്മ, റ്റി.കെ.സാജു, സജി കൊട്ടയ്ക്കാട്, കാട്ടൂർ അബ്ദുൾസലാം, ജി.രഘുനാഥ്, ഷാം കുരുവിള, സുനിൽ കുമാർ പുല്ലാട്, കോശി പി.സഖറിയ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുൾകലാം ആസാദ്, അജിത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. രഞ്ജിതയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പങ്കുചേരുന്നതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.