ഹുണ്ടിക വിതരണം ചെയ്തു
Wednesday 25 June 2025 12:11 AM IST
നാദാപുരം: സി.പി.ഐ. ശതാബ്ദി ആഘോഷത്തിൻ്റെയും ജില്ലാ സമ്മേളനത്തിൻ്റെയും ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായുള്ള ഹുണ്ടിക വീടുകളിൽ സ്ഥാപിക്കുന്നതിൻ്റെ നാദാപുരം മണ്ഡലം തല ഉദ്ഘാടനം തൂണേരിയിൽ നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് എം.സി.നാരായണൻ നമ്പ്യാർക്ക് ഹുണ്ടിക നൽകി സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ. നിർവഹിച്ചു. സി.പി.ഐ. തൂണേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കളത്തിൽ സുരേന്ദ്രൻ, സി.കെ. ബാലൻ, ലിനീഷ് അരുവിക്കര കാട്ടിൽ ഭാസ്കരൻ, ഇ.അരവിന്ദൻ, എം.ടി.കെ. രജീഷ്, സുരേന്ദ്രൻ തൂണേരി എന്നിവർ പ്രസംഗിച്ചു.