എൻ. രാമചന്ദ്രന്റെ അനുസ്മരണം ഇന്ന്
Wednesday 25 June 2025 12:00 AM IST
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം 4ന് വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിൽ നടക്കും. മന്ത്രി ആർ. ബിന്ദു, കവി പ്രഭാവർമ്മ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, മുൻ എം.പി ഡോ. എ. സമ്പത്ത്, എം.ജി. രാധാകൃഷ്ണൻ, പി.പി. ജയിംസ് തുടങ്ങിയവർ പങ്കെടുക്കും. ബി.ആർ.പി ഭാസ്ക്കർ അനുസ്മരണവും ജേർണലിസം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്ക് നേടിയ സ്നേഹ എസ്. നായർക്ക് അവാർഡ് നൽകും.