വീട്ടുപടിക്കലെത്തും മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്

Tuesday 24 June 2025 11:44 PM IST

കൊല്ലം: വീടുകളിലെയും സ്ഥാപനങ്ങളിലെയും സെപ്റ്റിക് മാലിന്യം നേരിട്ട് ശേഖരിച്ച് സംസ്കരിക്കാനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനം ഒരുക്കി ജില്ലാ പഞ്ചായത്ത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. നഗര മേഖലകളിൽ സെപ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സംവിധാനമാണ് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്.

ചിരിഷന്റെ അംഗീകാരമുള്ള ഭൗമ എൻവി ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ ആധുനികമായി സജ്ജീകരിച്ചിട്ടുള്ള മൊബൈൽ യൂണിറ്റാണ് ഗ്രാമ - നഗര പ്രദേശങ്ങളിലെ വീടകളിലും സ്ഥാപനങ്ങളിലും എത്തി സെപ്റ്റിക് മാലിന്യങ്ങൾ സുരക്ഷിതമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുകയും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. വാട്ടർബോഡികൾ, കിണറുകൾ എന്നിവയുടെ മലിനീകരണവും ഇതിലൂടെ തടയുന്നു.

ഓൺലൈനായി ബുക്ക് ചെയ്യാം  ജില്ലയിലുടനീളം സേവനം ലഭ്യമാകും

 തുടക്കത്തിൽ സജ്ജമാക്കിയത് രണ്ട് ട്രീറ്റ്മെന്റ് പ്ലാന്റ് മൊബൈൽ യൂണിറ്റുകൾ

 പൊതുജനങ്ങൾക്ക് നിശ്ചിത തുക അടച്ച് ഓൺലൈനായി ബുക്ക് ചെയ്യാം

 ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാരിന്റെ വാഷ് ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതികവിദ്യ

 യൂണിറ്റ് ഡിസൈനും തുടർ പ്രവർത്തനവും ശുചിത്വമിഷൻ അംഗീകാരമുള്ള ഭൗമ എൻവിറോ ടെക്

27ന് നാടിന് സമർപ്പിക്കും

മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സമർപ്പണം 27ന് വൈകിട്ട് 3ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. കൊല്ലം ആശ്രമം ജില്ലാ ആയുർവേദ ആശുപത്രി ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റെ ശ്രീജ ഹരീഷ് സ്വാഗതം ആശംസിക്കും.

നേരിട്ടെത്തി മാലിന്യ ശേഖരണം

 വാഹനത്തിൽ വച്ചുതന്നെ ശാസ്ത്രീയ സംസ്കരണം

 ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം നശിപ്പിക്കും

 ടാങ്കിന്റെ വലുപ്പമനുസരിച്ച് സമയത്തിൽ വ്യത്യാസം

 ചെറിയ ടാങ്കിന് രണ്ട് മണിക്കൂർ

 അവശിഷ്ടം വളമായി ഉപയോഗിക്കാം

(ഗ്രാഫ്)