അന്താരാഷ്ട്ര യോഗ ദിനാചരണവും ലഹരി വിരുദ്ധ ബോധവത്കരണവും

Wednesday 25 June 2025 12:46 AM IST
യോഗാ ദിനാചരണവും ലഹരി വിരുദ്ധ ബോധവത്കരണവും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തഴവാ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 7 കെ.ബി.എൻ, എൻ.സി.സി, നാഷണൽ സർവീസ് സ്കീം എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ദിനാചരണവും ലഹരി വിരുദ്ധ ബോധവത്കരണവും പ്രൈം അരീന ആർട്ടിഫിഷ്യൽ ടർഫിൽ വെച്ച് നടന്നു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഖലീലുദ്ദീൻ പൂയപ്പള്ളിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ എം. മുകേഷ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ വിജയലക്ഷ്മി, കെ.പി.എം ഷാജി, ശ്രീലേഖ, അരുൺ, ഷാമില, അമ്പിളി തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബി. രാജേന്ദ്രൻപിള്ള സ്വാഗതവും കെ.ആർ. രതീഷ് നന്ദിയും പറഞ്ഞു. എസ്.എം.സി ചെയർമാൻ പി.സി.സുനിൽ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.