യൂത്ത് കോൺഗ്രസിന്റെ മാസ് മെയിൽ ക്യാമ്പയിൻ
കൊല്ലം: ധനമന്ത്രി മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടും എം.എൽ.എ പലതവണ വാക്ക് നൽകിയിട്ടും കൊല്ലം ട്രാൻ. ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മാസ് മെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. വികസന മുരടിപ്പിൽ കേരളത്തിൽ ഒന്നാം സ്ഥാനം കൊല്ലം നഗരത്തിനാണെന്നും ഒൻപത് വർഷമായി കൊല്ലത്തിന്റെ വികസനത്തിന് നയാ പൈസ ചെലവാക്കിയിട്ടില്ലെന്നും മാസ് മെയിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
രമേശ് കടപ്പാക്കട അദ്ധ്യക്ഷത വഹിച്ചു. നവാസ് റഷാദി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക്ക് എം.ദാസ്, ഒ.ബി. രാജേഷ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, അജ്മൽ പള്ളിമുക്ക്, തട്ടാർകോണം ജയൻ, ഹർഷാദ് മുതിരപ്പറമ്പ്, അജു ചിന്നക്കട, സുദർശൻ ബാബു, നിസാം മുളങ്കാടകം, തോപ്പിൽ റിയാസ്, മിഥുൻ കടപ്പാക്കട, അർജുൻ ഉളിയക്കോവിൽ തുടങ്ങിയവർ പങ്കെടുത്തു.