നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി
Wednesday 25 June 2025 12:56 AM IST
തൊടിയൂർ: മാലുമേൽ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥശാല രക്ഷാധികാരി കെ.വി. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് അതോറിട്ടിയിൽ നിന്നുള്ള അഡ്വ.പ്രമോദ് ചക്രവർത്തി 'സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. വനിതാ വേദി പ്രസിഡന്റ് ബി. മായാദേവി അദ്ധ്യക്ഷയായി. സെക്രട്ടറി പി.രാജി സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അംഗം സിനി സജു ആമുഖം അവതരിപ്പിച്ചു. പ്രസിഡന്റ് സജിത് കൃഷ്ണ, സെക്രട്ടറി ഒ.ബി. ഉണ്ണിക്കണ്ണൻ, ആർ. രവീന്ദ്രൻ പിള്ള, കെ.രാജൻ പിള്ള എന്നിവർ സംസാരിച്ചു. ട്രഷറർ രമണി രമേശ് നന്ദി പറഞ്ഞു.