ഡൽഹിയിൽ ഗുരുദേവന്റെ പേരിൽ റോഡ്

Wednesday 25 June 2025 2:02 AM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് താമസിയാതെ ഗുരുദേവന്റെ പേരിൽ റോഡ് വരും. ശിവഗിരി മഠത്തിന്റെ ഈ അഭ്യർത്ഥന പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയും ഉറപ്പു നൽകി.

ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രി മോദിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്ന് സ്വാമി അറിയിച്ചു. ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ച് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥന ഫലകത്തിലാക്കി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌‌തയ്‌ക്ക് കൈമാറി. ഡൽഹി സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വേദിയിൽ പ്രഖ്യാപിച്ചു.

ഡൽഹിയിൽ ശ്രീനാരായണ ആശ്രമം

ഡൽഹിയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ആശ്രമം തുറക്കാനുള്ള ചർച്ചകൾ തുടങ്ങിയെന്ന് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദി ആഘോഷത്തിനായി ഡൽഹിയിലുണ്ടാക്കിയ കൂട്ടായ്‌മ വലിയ വിജയമാണ്. അതു നിലനിറുത്തുകയാണ് ലക്ഷ്യം. ശ്രീനാരായണീയർക്കും സന്യാസിമാർക്കുമുള്ള കേന്ദ്രം വേണമെന്ന് പലരും നിർദ്ദേശിച്ചു. ഡൽഹിയിൽ എവിടെയായാലും അതു യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോ​ക​സ​മാ​ധാ​നം​ ​ഗു​രു​ ​ദ​ർ​ശ​ന​ത്തി​ലൂ​ടെ

ന്യൂ​ഡ​ൽ​ഹി​:​ ​ഗാ​ന്ധി​ജി​-​ഗു​രു​ദേ​വ​ൻ​ ​കൂ​ടി​ക്കാ​ഴ്ച​ ​സം​ബ​ന്ധി​ച്ച് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ര​ചി​ച്ച​ ​പു​സ്ത​കം​ ​ന്യൂ​ഡ​ൽ​ഹി​ ​വി​ജ്ഞാ​ൻ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് ​ന​ൽ​കി. '​ലോ​ക​സ​മാ​ധാ​നം​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ദ​ർ​ശ​ന​ത്തി​ലൂ​ടെ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സെ​മി​നാ​ർ​ ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ൽ​ ​വെ​ങ്ക​ട്ട​ര​മ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി,​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​'​ഗു​രു​ദേ​വ​ൻ​-​ഗാ​ന്ധി​ജി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ച​രി​ത്ര​വും​ ​സ​മ​കാ​ലി​ക​ ​പ്ര​സ​ക്തി​യും​'​എ​ന്ന​ ​ച​ർ​ച്ച​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​രേ​ഖാ​ഗു​പ്‌​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​എം.​പി​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​എ.​എ.​റ​ഹീം,​ ​ഡ​ൽ​ഹി​ ​മ​ന്ത്രി​ ​ആ​ശി​ഷ് ​സൂ​ദ്,​ ​ഡ​ൽ​ഹി​ ​ശ്രീ​നാ​രാ​യ​ണ​ ​കേ​ന്ദ്ര​ ​പ്ര​സി​ഡ​ന്റ് ​ബീ​നാ​ ​ബാ​ബു​റാം,​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ബാ​ബു​ ​പ​ണി​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.