വ്യത്യസ്തമായൊരു പൊലീസ് വിരമിക്കൽ
Wednesday 25 June 2025 1:04 AM IST
കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ ഗിരീശൻ, 33 വർഷത്തെ സേവനത്തിനു ശേഷം പൊലീസിൽ നിന്ന് പടിയിറങ്ങിയത് വ്യത്യസ്തതകളോടെ. വിരമിക്കൽ ചടങ്ങുകൾ ഒഴിവാക്കി അസീസി വിനയാലയത്തിലെ അമ്മമാർക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കി വിളമ്പിയ ഗിരീശൻ, അവർക്കൊപ്പം ഇരുന്ന് കഴിക്കുകയും ചെയ്തു. ഇനി ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്.ചന്ദ്രനും പൊലീസ് സ്റ്റേഷനിലെ ഏതാനും സഹപ്രവർത്തകരും ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.