ഗാന്ധിജിയുടെ ദർശനം മാറ്റിയ കൂടിക്കാഴ്‌ച: അടൂർ പ്രകാശ്

Wednesday 25 June 2025 2:08 AM IST

ന്യൂ​ഡ​ൽ​ഹി​:​ഹി​ന്ദു​ ​മ​ത​ത്തി​ലെ​ ​ജാ​തി​ ​വ്യ​ത്യാ​സം​ ​സം​ബ​ന്ധി​ച്ച​ ​ഗാ​ന്ധി​ജി​യു​ടെ​ ​വീ​ക്ഷ​ണം​ ​മാ​റ്റി​ ​മ​റി​ച്ച​ ​കൂ​ടി​ക്കാ​ഴ്‌​ച​യാ​ണ് 1925​ൽ​ ​ഗു​രു​ദേ​വ​നു​മാ​യി​ ​ന​ട​ന്ന​തെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റും​ ​എം.​പി​യു​മാ​യ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷത പ​ഠി​പ്പി​ച്ചു

ഗു​രു​ദേ​വ​നു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ​ ​നി​ന്നാ​ണ് ​ഗാ​ന്ധി​ജി​ക്ക് ​മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​ ​പു​തി​യ​ ​ദി​ശാ​ബോ​ധം​ ​ല​ഭി​ച്ച​തെ​ന്ന് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​​ ​വി​യോ​ജി​പ്പി​ന്റെ​ ​പ്ര​ത്യ​യ​ശാ​സ്‌​ത്രം​ ​ഗു​രു​ദേ​വ​നി​ൽ​ ​നി​ന്നാ​ണ് ​ഗാ​ന്ധി​ജി​ ​ഉ​ൾ​ക്കൊ​ണ്ട​തെ​ന്നും​ ​ അദ്ദേഹം കൂട്ടിച്ചേർത്തു.

വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ന് പ്ര​ചോ​ദ​നം

ഗു​രു​ദേ​വ​ ​ദ​ർ​ശ​നം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​അ​ട​ക്കം​ ​മി​ക്ക​ ​പ​ദ്ധ​തി​ക​ളും​ ​ന​ട​പ്പാ​ക്കി​യ​തെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​പ​റ​ഞ്ഞു.​ ​ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​ത് ​പ്ര​കാ​ര​മാ​ണ് ​സ്വ​ച്‌​ഛ​ഭാ​ര​തം​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഗു​രു​ദേ​വ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ശി​ഷ്യ​നാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ന്റെ​ ​ അ​ടി​ത്തറ ഗു​രു​ദേ​വ​ ​വ​ച​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി​:​ ​പൊ​തു​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യാ​യി​ ​താ​ൻ​ ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ​ഗു​രു​ദേ​വ​ ​വ​ച​ന​ങ്ങ​ളാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.​ ​വി​ദേ​ശ​ത്താ​യ​തി​നാ​ൽ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​ങ്കെ​ടു​ത്ത​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ത്താ​നാ​യി​ല്ല.തു​ട​ർ​ന്ന് ​എ​ക്‌​സി​ലൂ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യം​ ​പ​ങ്കു​വ​ച്ച​ത്.