തിരുവനന്തപുരത്തുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തിൽ അറ്റകുറ്റപ്പണി നടത്താൻ വിദഗ്‌ധ സംഘം ഉടൻ എത്തിയേക്കും; വിമാനത്താവളത്തിന് വാടക നൽകേണ്ടി വരും

Wednesday 25 June 2025 8:00 AM IST

തി​രു​വ​ന​ന്ത​പു​രം: ​​അ​ടി​യ​ന്ത​ര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ദിവസങ്ങൾക്കുള്ളിൽ എത്തിയേക്കും. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്.

സി ഐ എസ് എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം.

ഇന്തോ - പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച്‌ എം എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യും​ ​ബ്രി​ട്ടീ​ഷ് ​നാ​വി​ക​സേ​ന​യും​ ​ഒ​രു​മി​ച്ച് ​പാ​സെ​ക്‌​സ് ​എ​ന്ന​ ​പേ​രി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി​യ​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്നാ​ണ് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നാ​യി​ ​പ​റ​ന്നു​യ​ർ​ന്ന​ത്.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​രി​കെ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​ഇ​ന്ധ​നം​ ​തീ​രാ​റാ​യ​തോ​ടെ,​ ​പൈ​ല​റ്റ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ക​യാ​യി​രു​ന്നു.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. ​

ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് നാവികസേന നേരത്തെ വിസമ്മതിച്ചിരുന്നു.