അടിയന്തരാവസ്ഥ @50 ഓർമ്മദിനം

Wednesday 25 June 2025 6:10 PM IST

കൊച്ചി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അടിയന്തരാവസ്ഥ @50 ഓർമ്മ ദിനം സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷത വഹിച്ചു.

ഉഷ ജയകുമാർ, എം.എൻ. ഗിരി, അഡ്വ. ജോണി ജോൺ, എൻ.എൻ. ഷാജി, അഡ്വ.വി ആർ. സുധീർ, സെക്രട്ടറി എം.ജെ. മാത്യു ,ആന്റണി ജോസഫ് മണവാളൻ, പി.എസ്.സി നായർ, പി.എ. റഹീം, ജിൻസി ജേക്കബ്, വി.എസ്. സനൽകുമാർ, എൻ. രാധാകൃഷ്ണൻ, ബിജോയ് മുണ്ടാടൻ, സൈനബ പൊന്നാരിമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.