പി .എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവയ്ക്കണം: എൻ.ടി.യു.

Thursday 26 June 2025 12:13 AM IST
D

മലപ്പുറം: കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് എൻ.ടി.യു ജില്ലാ പ്രസിഡന്റ് വി.സുധീർ, ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സുരേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തിലെ ഒരു ബ്ലോക്കിൽ രണ്ടു സ്‌കൂളുകൾ വീതം 260 സ്‌കൂളുകളെ ആധുനിക നിലവാരത്തിൽ എത്തിക്കാൻ വേണ്ടി വർഷം രണ്ട് കോടി രൂപ അഞ്ച് വർഷത്തേക്ക് നൽകുന്നതാണ് പദ്ധതി . ഇത്തരമൊരു ബൃഹദ് പദ്ധതിയിൽ ഒപ്പ് വയ്ക്കാത്ത സംസ്ഥാന സർക്കാർ കുട്ടികളുടെ ഭാവിയല്ല ലക്ഷ്യം വയ്ക്കുന്നത്. സങ്കുചിത താൽപ്പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നു പ്രസ്താവനയിൽ കുറ്റപ്പെടുത്തി.