സിഫ്റ്റിൽ ദേശീയ ശില്പശാല
Wednesday 25 June 2025 6:17 PM IST
കൊച്ചി : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ. സി. എ. ആർ സിഫ്റ്റിൽ മത്സ്യമേഖലയിലെ നിരീക്ഷണങ്ങളെക്കുറിച്ചുള്ള (ട്രേസബിലിറ്റി) ദേശീയ ശില്പശാല ഇന്ന് (26) സംഘടിപ്പിക്കുന്നു. രാജ്യാന്തര നിയന്ത്രണങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമുദ്രോത്പന്ന സുരക്ഷ, ഗുണമേന്മ, വിപണിയിലെ സാദ്ധ്യതകൾ എന്നിവ ഉറപ്പാക്കുന്നതിൽ മത്സ്യമേഖലയിലെ ട്രേസബിലിറ്റി നിർണായക പങ്ക് വഹിക്കുന്നു. ഏഷ്യൻ ഫിഷറീ സ് സൊസൈറ്റിയുടെ ഇന്ത്യൻ ശാഖയുമായി സഹകരിച്ചാണ് ശില്പശാല. കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്റ ഉദ്ഘാടനം ചെയ്യും. സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും ഉണ്ടാകും.