സംഘാടക സമിതി രൂപീകരണ യോഗം
Thursday 26 June 2025 12:24 AM IST
കോട്ടയ്ക്കൽ: കുറ്റിപ്പുറം ആമപ്പാറ എ.എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി.റംല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജാബിർ പാറമ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.ആർ.ബിന്ദു, കൗൺസിലർ കെ.ദിനേശൻ, രമേശൻ മാന്തൊടി, നല്ലാട്ട് നാരായണൻ, സുരേഷ് പുല്ലാട്ട്, രാമചന്ദ്രൻ മാന്തൊടി, കെ.എം.ഷരീഫ്, അമരിയിൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജാബിർ പാറമ്മൽ (ചെയർ.), കെ.ആർ.ബിന്ദു (കൺ.) വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. alpskuttippuram123@gmail.com എന്ന ഐഡിയിൽ ജൂലൈ 10ന് മുൻപ് അയയ്ക്കണം. ഫോൺ : 9061972459.