ദ സ്‌പെഷ്യലിസ്റ്റ് പ്രകാശനം ഇന്ന്

Wednesday 25 June 2025 6:28 PM IST

കൊച്ചി: മുരളി പാറപ്പുറം രചിച്ച 'ഒരു കർമ്മയോഗിയുടെ കാൽപ്പാടുകൾ' ജീവചരിത്രം 'ദ സ്‌പെഷ്യലിസ്റ്റ് ' എന്ന പേരിൽ ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് ഇംഗ്ളീഷ് പരിഭാഷയായ പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത പ്ലാസ്റ്റിക് സർജനും നിരവധി ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും എറണാകുളം 'സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ' ഡയറക്‌ടറുമായ ഡോ. കെ.ആർ. രാജപ്പന്റെ ജീവചരിത്രമാണിത്. ഇന്ന് വൈകിട്ട് 5ന് കലൂർ ഐ.എം.എ ഹാളിൽ ജസ്റ്റിസ് സിരിജഗൻ പ്രകാശനം ചെയ്യും. ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ് അബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങും. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. എസ്. അനന്താണ് പുസ്തകം മൊഴിമാറ്റം ചെയ്തത്.