കർക്കടക കഞ്ഞിക്കിറ്റ്

Wednesday 25 June 2025 6:28 PM IST

കൊച്ചി : ശാന്തിഗിരി ആശ്രമത്തിൽ നിന്നുള്ള 'സൗഖ്യം" കർക്കടക കഞ്ഞി കിറ്റ് വിതരണം ആരംഭിച്ചു. ജില്ലാതല വിതരണോദ്ഘാടനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. എറണാകുളം ബ്രാഞ്ച് ആശ്രമം ചീഫ് ജനനി കല്പന ജ്ഞാനതപസ്വനി ആദ്യകിറ്റ് എം.എൽ.എയ്ക്ക് നൽകി. എറണാകുളം ആശ്രമം കോ-ഓർഡിനേഷൻ ഹെഡ് സ്വാമി തനിമോഹൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം അഡ്വ.കെ.ചന്ദ്രലേഖ, ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാനകേന്ദ്രം പബ്ലിക് റിലേഷൻസ് കൺവീനർ പാറപ്പുറം രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ ഉണ്ണി മലയിൽ എന്നിവർ സംസാരിച്ചു.