കോലു മിഠായി ജില്ലാ തല ഉദ്ഘാടനം ഇന്ന്

Wednesday 25 June 2025 6:35 PM IST

ക​ള​മ​ശേ​രി​:​ ​സ്കൂ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​ല​ഹ​രി​ ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കു​ടും​ബ​ശ്രീ​ ​മി​ഷ​നു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​കോ​ലു​ ​മി​ഠാ​യി​ ​പ​ദ്ധ​തി​യു​ടെ​ ​ജി​ല്ലാ​ ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​തൃ​ക്കാ​ക്ക​ര​ ​തേ​വ​ക്ക​ൽ​ ​സ്കൂ​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​മൂ​ത്തേ​ട​ൻ​ ​അ​റി​യി​ച്ചു.​ ​സ്കൂ​ളു​ക​ളു​ടെ​ ​മു​മ്പി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​കി​യോ​സ്ക്കു​ക​ളി​ൽ​ ​നോ​ട്ട്ബു​ബു​ക്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മു​ഴു​വ​ൻ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​ ​ചാ​യ,​ ​സ്നാ​ക്ക്സ് ​എ​ന്നി​വ​യും​ ​ല​ഭ്യ​മാ​കും.​ ​ക്ലാ​സ് ​സ​മ​യ​ത്ത് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തി​ന് ​കു​ട്ടി​ക​ൾ​ ​പു​റ​ത്തു​ ​പോ​കാ​തി​രി​ക്കു​ക​ ​എ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​ന​ട​ത്തി​പ്പ് ​ചു​മത​ല​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ക്കാ​ണ്.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 5​ ​സ്കൂ​ളു​ക​ളി​ലാ​ണ് ​കി​യോ​സ്ക്കു​ക​ൾ.