കോലു മിഠായി ജില്ലാ തല ഉദ്ഘാടനം ഇന്ന്
കളമശേരി: സ്കൂളുകൾ കേന്ദ്രീകരിച്ച് വർദ്ധിച്ചു വരുന്ന ലഹരി വ്യാപനം തടയാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കോലു മിഠായി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് തൃക്കാക്കര തേവക്കൽ സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. സ്കൂളുകളുടെ മുമ്പിൽ സ്ഥാപിക്കുന്ന കിയോസ്ക്കുകളിൽ നോട്ട്ബുബുക്കുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും ലഭ്യമാക്കും. ചായ, സ്നാക്ക്സ് എന്നിവയും ലഭ്യമാകും. ക്ലാസ് സമയത്ത് സാധനങ്ങൾ വാങ്ങുന്നതിന് കുട്ടികൾ പുറത്തു പോകാതിരിക്കുക എന്നതാണ് ലക്ഷ്യം. നടത്തിപ്പ് ചുമതല കുടുംബശ്രീ അംഗങ്ങൾക്കാണ്. ആദ്യഘട്ടത്തിൽ 5 സ്കൂളുകളിലാണ് കിയോസ്ക്കുകൾ.