ആദരിച്ചു

Thursday 26 June 2025 12:42 AM IST

വണ്ടൂർ : കേരള വ്യാപാരി വ്യവസായി സമിതി വാണിയമ്പലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് വ്യാപാരി സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് പി. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ. കോയ, കവി ബിനു ഏളായി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് താന്നിക്കാടൻ, അപ്പു രാമകൃഷ്ണൻ, വ്യാപാരി വ്യവസായി സമിതി വാണിയമ്പലം യൂണിറ്റ് സെക്രട്ടറി എം. സക്കീർ തുടങ്ങിയവർ പങ്കെടുത്തു.