'ഗാന്ധി ഗുരു കാലം' ലേഖന മത്സരം

Wednesday 25 June 2025 7:53 PM IST

കൊച്ചി: മഹാത്മാഗാന്ധിയുടെ പറവൂർ സന്ദർശനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യം സംഘം പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധി ഗുരു കാലം' എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തുന്നു. പ്രായപരിധിയില്ല. രചനകൾ അഞ്ച് പേജിൽ കവിയരുത്. യോഗ്യമായവ 'ഗാന്ധി ഗുരു കാലം' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഒന്നാം സമ്മാനം 3003രൂപ, രണ്ടാം സമ്മാനം 2002 രൂപ. രചനകൾ ആഗസ്റ്റ് 15നകം dreamsgth@gmail.com എന്ന ഇ മെയിലിലോ, ടൈറ്റസ് ഗോതുരുത്ത്, പ്രസിഡന്റ്, പു.ക.സ പറവൂർ മേഖല, ഗോതുരുത്ത് പി.ഒ., എൻ. പറവൂർ എന്ന വിലാസത്തിലോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9388638337.