ടേബിൾ ടെന്നീസ് ടൂർണമെന്റ്
Thursday 26 June 2025 12:05 AM IST
കോഴിക്കോട്: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് നാളെ മുതൽ 29 വരെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 750 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 16 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രൈസ് മണിയായി 1,16,000 രൂപ നൽകും. നാളെ വൈകിട്ട് നാലിന് കേരള സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്യും. ടേബിൾ ടെന്നിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോൺ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ പ്രസന്നൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി യൂസഫ്, അസീസ്, അഡ്വ.നിർമ്മൽ, ബാബു നാരായണൻ, ശശികുമാർ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ യൂസഫ്, എ അസീസ്, അഡ്വ. നിർമ്മൽ കുമാർ, ബാബു നാരായണൻ, ശശികുമാർ എന്നിവർ പങ്കെടുത്തു.